Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:46 pm

Menu

Published on May 31, 2014 at 12:38 pm

ഓപ്പറേഷന്‍ കുബേര: കാപ്പ നിയമം ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ramesh-chennithala-talks-about-operation-kubera

കൊച്ചി: തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുടെ  അടുത്തഘട്ടത്തില്‍ കാപ്പ നിയമം ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.മണിചെയിന്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന്‍ കുബേരയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ഗുണ്ടാ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി രമേശ് ചെന്നിത്തല അറിയിച്ചു.വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ഈ വിഷയം ഉന്നയിക്കുമെന്നും ലക്ഷ്യം കാണാതെ വച്ച കാല്‍ പിന്നോട്ടെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. വൈറ്റ്‌കോളര്‍ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനായി ഐപിസിയില്‍ വേണ്ട ഭേദഗതി വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News