Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:10 am

Menu

Published on June 6, 2018 at 11:20 am

രമേശ് പിഷാരടിയുടെ ‘കുത്തിപൊക്കൽ’ മാരകം!!!

ramesh-pisharady-facebook-post

ഇപ്പോൾ എങ്ങോട്ടു തിരിഞ്ഞാലും ‘കുത്തിപ്പൊക്കല്‍’ മാത്രമായിരിക്കുകയാണ്. കുറച്ചുനാളായി ഫെയ്സ്ബുക്കില്‍ നടക്കുന്ന കലാമേള ഇപ്പോഴും സജീവമായി തുടരുകയാണ്. സിനിമാ മേഖലയിൽ ഉള്ളവരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മാത്രമല്ല സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഒക്കെ പഴയ ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ ‘കുത്തിപ്പൊക്കുന്നത്’. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്ന കലാപരിപാടിയെയാണ് ‘കുത്തിപ്പൊക്കല്‍’ എന്ന് അറിയപ്പെടുന്നത്. ഫേസ്ബുക്ക് തുടങ്ങിയ കാലം മുതൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ഏറ്റവും ‘അവിഞ്ഞ’ കോലത്തിൽ ഉള്ളവയാണ് കുത്തിപ്പൊക്കാൻ തിരഞ്ഞെടുക്കുന്നത് എന്നതാണ് ഇതിലെ പ്രധാന ഘടകം.

ഇപ്പോഴിതാ രമേശ് പിഷാരടിയുടെ പണ്ടുകാലത്തെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പിഷാരടി തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. എല്ലാവരും സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങൾ തേടിപ്പോകുമ്പോള്‍ പിഷാരടി സ്വന്തം ചിത്രം പോസ്റ്റ് ചെയ്ത് കൂടെയുള്ള രണ്ടു സുഹൃത്തുക്കൾക്ക് നല്ലൊരു പണി വാങ്ങിക്കൊടുക്കുകയാണ് ചെയ്തത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

‘എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി…കൂടെയുള്ളവരുടെ കാര്യം ഓർക്കുമ്പോഴാ ഇതിൽ ഒരുത്തൻ ഇപ്പോൾ അഡ്വക്കേറ്റും(സുജിത് സോമശേഖരൻ) മറ്റവൻ വലിയ ഷെഫും (അനീഷ് കെ എൻ) ആണ്.’–ചിത്രത്തിന് അടിക്കുറിപ്പായി പിഷാരടി പറഞ്ഞു.
–

–

‘കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും ഈ അടുത്ത ദിവസങ്ങളിൽ കണ്ടു . പക്ഷെ ഇത്രയും ഭീകരമായ ഒരു വേർഷൻ ഇതാദ്യാ’, ‘അവരൊക്ക കളിചു നടന്നാലും അവസാനം ഒരു ജോലിയൊക്കെ ശരിയായി സെറ്റൽഡ് ആയി ചേട്ടൻ ഇപ്പോഴും ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ചു നടക്കുന്നു..’ ‘കയ്യിലിരിപ് വളരെ നല്ലതായിരുന്നു…….. അത് കാണാൻ ഉണ്ട് 😂😂😂എന്തായാലും കിടുവേ’ ഇങ്ങനെ തുടരുന്നു കമന്റുകൾ…

Loading...

Comments are closed.

More News