Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 5:49 pm

Menu

Published on November 11, 2013 at 10:19 am

രഞ്ജി ട്രോഫി:കേരളം- ആന്ധ്ര മത്സരം സമനിലയില്‍

ranji-samson-continues-his-good-form-against-andhra

തലശ്ശേരി:രഞ്ജി ട്രോഫി ഗ്രൂപ് സി മത്സരത്തില്‍ കേരളം-ആന്ധ്ര മത്സരം സമനിലയില്‍.രണ്ടാം മത്സരത്തില്‍ ആന്ധ്രയെയാണ് കേരളം ഒന്നാമിന്നിങ്‌സ് ലീഡോടെ സമനിലയില്‍ തളച്ചത്.ഒന്നാമിന്നിങ്സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയന്‍റും ആന്ധ്രക്ക് ഒരു പോയന്‍റും ലഭിച്ചു. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയന്‍റ് നേടിയ കേരളം ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്.ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒമ്പത്പോയന്‍റ് നേടിയ ഹിമാചല്‍ പ്രദേശാണ് ഒന്നാമത്.ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ അര്‍ധസെഞ്ച്വറിയും നേടിയ സഞ്ജു വി സാംസനാണ് കളിയിലെ കേമന്‍.ഇന്നിങ്സ് ലീഡിനായി പൊരുതിയ ആന്ധ്രയെ സ്പിന്നര്‍മാരായ വിനൂപ് എസ് മനോഹരനും സി പി ഷഹീദും ചേര്‍ന്നാണ് തളച്ചത്. കേരളം ഒന്നാം ഇന്നിങ്സില്‍ 486 റണ്‍സെടുത്തിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 431ന് എല്ലാവരും പുറത്തായി.വിനൂപ് നാലും ഷാഹിദ് മൂന്നും വിക്കറ്റ് നേടി.നാലാംദിനം നിലയുറപ്പിക്കും മുമ്പേ ആന്ധ്രക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 82 റണ്‍സെടുത്ത ശ്രീറാമിനെ ഷാഹിദ് ക്ളീന്‍ ബൗള്‍ഡാക്കി മടക്കി.ലഞ്ചിന് പിരിയുംമുമ്പ് അമുല്‍ മജുംദാര്‍ (29), ഡി.ശിവകുമാര്‍ (17),ക്യാപ്റ്റന്‍ എ.ജി.പ്രദീപ് (39) എന്നിവരെയും കേരള ബൗളര്‍മാര്‍ തിരിച്ചയച്ചു.ലഞ്ചിന് ശേഷം ശങ്കര്‍ റാവു (4), കെ.എസ്. ഷഹാബുദ്ദീന്‍ (16),പി.വിജയകുമാര്‍ (11)എന്നിവരും കൂടാരം കയറിയതോടെ ആന്ധ്രയുടെ പതനം പൂര്‍ത്തിയായി.ആന്ധ്രയുടെ 431 റണ്‍സില്‍ 50ഉം കേരളം എക്സ്ട്രാസ് നല്‍കിയതാണ്.രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന്‍െറ ഓപ്പണര്‍മാര്‍ പെട്ടെന്ന് വീണു.പിന്നീടത്തെിയ സഞ്ജു സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ്വീശിതുടങ്ങിയതോടെ കേരളം നിലയുറപ്പിച്ചു.നവംബര്‍ 14ന് ഇതേ സ്റ്റേഡിയത്തില്‍ ത്രിപുരയുമായാണ് കേരളത്തിന്‍െറ അടുത്ത മത്സരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News