Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 5:01 pm

Menu

Published on February 6, 2014 at 10:53 am

രഞ്ജിനി ഹരിദാസിൻറെ ചിത്രത്തിന് കോടതിയുടെ വിലക്ക്

ranjini-haridas-movie-otta-oruthiyum-shariyalla-banned-by-court

രഞ്ജിനി ഹരിദാസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ‘ ഒറ്റ ഒരുത്തിയും ശരിയല്ല ‘  എന്ന ചിത്രത്തിൻറെ പ്രദർശനത്തിന് കോടതിയുടെ വിലക്ക്.സ്ത്രീത്വത്തെ മൊത്തത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത് എന്ന് കാണിച്ച് ആലപ്പുഴ സ്വദേശി  ബിന്ദു കൃഷ്ണൻ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.ഫെബ്രുവരി 14, വാലന്റൻ സ് ഡേയ്ക്കാണ് ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. ഇനി കോടതിയുടെ വിലക്ക് നീങ്ങുന്നതുവരെ ചിത്രം പെട്ടിക്കകത്ത് തന്നെയാകും. ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്ത് ജോലി കിട്ടിയെത്തുന്ന കയാല്‍ എന്ന സെയില്‍സ് ഗേളിനെയാണ് ചിത്രത്തില്‍ രഞ്ജിന് അവതരിപ്പിക്കുന്നത്. ടാക്‌സി ഡ്രൈവറായ മാത്യുവിന്റെ വേഷത്തില്‍ കലാഭവന്‍ മണിയും എത്തുന്നു. ശ്യാം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഒറ്റയൊരുത്തിയും ശരിയല്ല എന്ന ചിത്രം പുതുതലമുറിയിലെ സ്ത്രീപുരുഷ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. സ്ത്രീകളാല്‍ കബളിപ്പിക്കപ്പെടുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിൻറെ  പ്രമേയം. രഞ്ജിനിയെയും കലാഭവന്‍ മണിയെയും കൂടാതെ പ്രവീണ്‍, അനിദില്‍, ബേബി മരിയ, ഗിരീഷ് പരമേശ്വര്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എന്‍ട്രി എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി മലയാള സിനിമാ നടിമാരുടെ പട്ടികയില്‍ ഇടം നേടിയത്.അതിനുമുമ്പ് ചൈന ടൗണ്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തിലെത്തിയരുന്നു.എന്നാൽ പ്രധാന കഥാപാത്രമായി എത്തുന്ന ഈ സിനിമയാകട്ടെ കോടതിവിലക്ക്  ഏർപ്പെടുത്തിയത്   രഞ്ജിനിയ്ക്ക് തന്നെ ദോഷമായി  മാറാനാണ് സാധ്യത.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News