Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന പുരസ്കാരം മരവിപ്പിച്ചു. അന്വേഷണത്തിനു ശേഷം രഞ്ജിത് മഹേശ്വരിക്ക് പുരസ്കാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കായിക മന്ത്രി അറിയിച്ചു.
തനിക്ക് പുരസ്കാരം നിഷേധിച്ചതിനു പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ഗൂഢാലോചനയാണെന്ന് രഞ്ജിത് പ്രതികരിച്ചു. പുരസ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം നിഷേധിച്ചതിലൂടെ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply