Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 7:20 pm

Menu

Published on May 15, 2017 at 10:12 am

റാന്‍സംവെയര്‍ സൈബര്‍ ആക്രമണം; ഇരയായത് 150 രാജ്യങ്ങളും 2 ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളും

ransomware-cyber-attack-world-wide

ലണ്ടന്‍: 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളും ഇതുവരെ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ ഇരയായതായി റിപ്പോര്‍ട്ട്. വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചു തുടങ്ങി.

ഇന്നലെ അവധി ദിവസമായിരുന്നതിനാല്‍ ലോകമെമ്പാടും ഇന്ന് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാകൂ. ഇതേസമയം, വാനാക്രൈ ആദ്യരൂപത്തെ വീണ്ടും സജീവമാക്കാനുള്ള ശ്രമം അക്രമികള്‍ ആരംഭിച്ചിട്ടുമുണ്ട്.

സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി) കഴിഞ്ഞ ദിവസം വിലയിരുത്തിയത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന.

മഹാരാഷ്ട്ര പൊലീസ് വകുപ്പിനെ ഭാഗികമായി ബാധിച്ചു. ഇന്ത്യയിലെ ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, ടെലികോം കമ്പനികള്‍, ഓഹരി വിപണികള്‍ ഉള്‍പ്പടെ വിവിധ എജന്‍സികള്‍ക്ക് സി.ഇ.ആര്‍.ടി മുന്നറിയിപ്പ് നല്‍കി.

ആശുപത്രികള്‍, ബാങ്കുകള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ വൈറസ് ബാധിച്ച് നിശ്ചലമായ കംപ്യൂട്ടറുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്തതിനാല്‍ പല രാജ്യങ്ങളും സ്തംഭനാവസ്ഥയിലാണ്.

എന്നാല്‍ കേരളത്തില്‍ ഇതുവരെ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ ആക്രമണഭീഷണി കുറവാണ്.

എങ്കിലും, പല വകുപ്പുകളിലും മൈക്രോസോഫ്റ്റ് ലൈസന്‍സ് ഇല്ലാത്ത ഒഎസുകള്‍ ഉപയോഗിക്കുന്നതിനാല്‍ ആശങ്കയുണ്ട്. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ മാറ്റി ലൈസന്‍സ് ഉള്ള ഒഎസുകള്‍ ഉപയോഗിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയേക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News