Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈസൂർ : ബലാത്സംഗത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ ആശുപത്രിയിൽ പരിശോധനയ്ക്കു വേണ്ടി നഗ്നയാക്കി നിർത്തിയതായി റിപ്പോർട്ട്. മൈസൂരിലെ ചെലുവംബ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്.സംഭവത്തെ തുടർന്ന് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി.ഇതിനെ തുടർന്ന് കര്‍ണാടക വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ആശുപത്രി അധികൃതർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. നഞ്ചന്‍കോട് സ്വദേശിനിയായ 23-കാരിയായ യുവതിയെ കഴിഞ്ഞ ആഴ്ചയാണ് സഹോദരൻറെ മുന്നിൽ വെച്ച് അയൽവാസി ബലാത്സംഗത്തിനിരയാക്കിയത്. സംഭവ ശേഷം യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോലീസിൻറെ നിർദ്ദേശ പ്രകാരം യുവതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് പരിശോധനയ്ക്കായി പെണ്‍കുട്ടിയെ നഗ്നയാക്കിയ ശേഷം ഡ്യൂട്ടി ഡോക്ടറും നഴ്‌സും പുറത്തു പോയി. പിന്നീട് കുറേ സമയം കഴിഞ്ഞാണ് ഇവർ തിരിച്ചു വന്നതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
Leave a Reply