Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക പ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ പുറത്തുവിട്ട കൂട്ടബലാത്സംഗം ചെയ്യുന്നവരുടെ വീഡിയോ ദൃശ്യങ്ങളുടില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു.ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ വീഡിയോയില്‍ ഉള്ളവരെ കണ്ടെത്താന്‍ സഹായകമാകും വിധം ആഭ്യന്തര മന്ത്രാലയവും ഐ.ടി മന്ത്രാലയവും നോട്ടീസ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അഞ്ച് പേര്‍ ചേര്‍ന്ന് രണ്ടു യുവതികളെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചത്. പ്രതികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട സുനിത കൃഷ്ണനാണ് ദൃശ്യങ്ങള്‍ യൂ ട്യൂബിലേക്ക് അപ് ലോഡ് ചെയ്ത് പ്രതികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് സുനിതാ കൃഷ്ണന്‍റെ വാഹനത്തിനു നേരെ ആക്രമണം നടന്നിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. ഒഡിഷ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനത്ത് നിന്നുള്ളവരാണ് ദൃശ്യങ്ങളിലുള്ളവരെന്ന് സംശയിക്കുന്നതായി കോടതി അറിയിച്ചു. വീഡിയോ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിനും ഐ.ടി മന്ത്രാലയത്തിനും നോട്ടീസ് നൽകിയിട്ടുണ്ട്.
Leave a Reply