Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീപ്പോ നിരക്കു കുറച്ചു.അടിസ്ഥാന നിരക്കില്‍നിന്ന് കാല്‍ ശതമാനമാണു കുറച്ചത്. ഇതോടെ റീപ്പോ 7.75 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ശതമാനമായി പുനർനിർണയിച്ചു. സിആർആർ (ക്യാഷ് റിസർവ്വ് റേഷ്യോ) നിരക്ക് 4 ശതമാനമെന്ന പഴയനിരക്ക് തുടരും. റിപ്പോ നിരക്ക് കുറച്ചതോടെ വാണിജ്യ ബാങ്കുകൾ ഭവന, വാഹന വായ്പയുടെ പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്.2013 മെയ് 13ന് ശേഷം ജനവരി 14നാണ് ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. 2015ല്‍ ഇത് രണ്ടാംതവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്.
Leave a Reply