Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഫെബ്രുവരി മൂന്നിന് നടക്കുന്ന ആര്‍.ബി.ഐയുടെ വാര്‍ഷിക നയ അവലോകനത്തിന്‍റെ മുന്നോടിയായാണ് റിപോ നിരക്കില്‍ 0.25 ശതമാനം ഇളവ് വരുത്തിയിരിക്കുന്നത്. രാജ്യത്തെ നാണയപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് നിരക്കില്‍ കുറവ് വരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രസ്താവനയില്‍ അറിയിച്ചു. എട്ട് ശതമാനത്തില്‍നിന്ന് 7.75 ശതമാനമായാണ് നിരക്ക് കുറച്ചത്. റിപോ നിരക്ക് കുറച്ച നടപടി ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ ഇടയാക്കും. റിസര്‍വ് ബാങ്കില്‍നിന്ന് ലഭിക്കുന്ന ഹ്രസ്വകാല വായ്പക്ക് ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപോ നിരക്ക് കഴിഞ്ഞ ജനുവരിയിലാണ് 0.25 ശതമാനം കൂട്ടി എട്ടാക്കി ഉയര്‍ത്തിയത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില വന്‍തോതില്‍ കുറഞ്ഞതും റിപോ നിരക്ക് കുറയ്ക്കാൻ കാരണമായി.
Leave a Reply