Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: 50, 200 നോട്ടുകള്‍ക്കു പിന്നാലെ മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.
പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.
500, 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നോട്ടുക്ഷാമം രൂക്ഷമായിരുന്നു. ഇതുപരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ പുതിയ 50 രൂപ നോട്ടും പുറത്തിറക്കിയിരുന്നു.
ഇളം മഞ്ഞനിറത്തിലുള്ള 200 രൂപ നോട്ടിന്റെ ഒരുഭാഗത്തെ നടുവിലായി മഹാത്മാ ഗാന്ധിയുടെ ചിത്രവും തൊട്ടടുത്തായി 200 എന്നും അച്ഛടിച്ചിട്ടുമുണ്ട്. മറുഭാഗത്ത് സ്വച്ഛ് ഭാരത് ചിഹ്നവും സാഞ്ചി സ്തൂപവുമാണ്.
Leave a Reply