Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on August 30, 2018 at 11:32 am

ദുരിതബാധിതർക്ക് ഉടൻ 10,000 രൂപ അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞത് എത്തിയില്ല..!!

rebuild-kerala-flood-rs-10000-still-pending-ldf-government

തിരുവനന്തപുരം: ദുരിതബാധിതർക്ക് ഉടൻ 10,000 രൂപ അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞത് എത്തിയില്ല. ക്യാമ്പിൽ കഴിഞ്ഞ ദുരിതബാധിതർക്കു സർക്കാർ സഹായം 10,000 രൂപ നൽകുമെന്ന് പറഞ്ഞത് ഇതുവരെ ആയും കൊടുത്തിട്ടില്ല. ഇന്നോ നാളെയോ കൈമാറുമെന്നാണ് സർക്കാരിന്റെ വിശദികരണം.

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈമാറാൻ 14 ജില്ലകളിലെയും കലക്ടർമാരുടെ അക്കൗണ്ടിൽ ധനവകുപ്പ് ആകെ 247.72 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. എറണാകുളം ജില്ല കലക്ടർക്കാണ് ഏറ്റവും കൂടുതൽ തുക 98 കോടി നൽകിയത്. ആലപ്പുഴ കലക്ടർക്ക് 47 കോടിയും തൃശൂർ കലക്ടർക്ക് 32 കോടി രൂപയും കൈമാറി.

കലക്ടർമാർ താലൂക്ക് തലത്തിൽ വിതരണം ചെയ്യുന്നതിനായി തഹസിൽദാർമാരുടെ ട്രഷറി അക്കൗണ്ടിലേക്കു മാറ്റിത്തുടങ്ങി. താലൂക്ക് തലത്തിൽ ദുരിതബാധിതരുടെ അക്കൗണ്ട് വിവരങ്ങൾ ക്രോഡീകരിക്കൽ പൂർത്തിയാകാത്തതിനാലാണു വിതരണം വൈകുന്നത്. ബാങ്ക് വിവരങ്ങൾ സൂക്ഷ്മതയോടെ രേഖപ്പെടുത്തേണ്ടതിനാലാണു താമസമെന്നു താലൂക്ക് അധികൃതർ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News