Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുതി ഉല്പാദനം പ്രതീക്ഷിക്കാത്ത തോതിൽ ഉയർന്നിരിക്കുന്നു. ബുധനാഴ്ച 3.62 കോടി യൂണിറ്റ് ജലവൈദ്യുതി ആണ് ഉല്പാദിപ്പിച്ചത്.ഇതാദ്യമായാണ് ഇത്രയും കൂടിയ തോതിൽ ജലവൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ചില്ലെങ്കില്‍ ഡാം തുറന്നുവിടേണ്ട സ്ഥിതിയിലെത്തുമായിരുന്നതുകൊണ്ടാണ് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കേണ്ടിവന്നത്. ഇടുക്കിയില്‍ ഇപ്പോള്‍ 89 ശതമാനം വെള്ളം ഉണ്ട്. ചൊവ്വാഴ്ച 87 ശതമാനമായിരുന്നു. അതിനാലാണ് ബുധനാഴ്ച ഉല്പാദനം കൂട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 3.3 കോടി യൂണിറ്റാണ് ഉല്പാദിപ്പിച്ചിരുന്നത്.
Leave a Reply