Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡോളറുമായുള്ള വിനിമയതിലുള്ള രൂപയുടെമൂല്യത്തിനു വൻ തകർച്ച നേരിടുന്നു. രൂപ 67.42 ൽ ൽ കൂപ്പു കുത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ 66 ൽ വ്യാപാരം ക്ലോസ് ചെയ്ത രൂപ ഇന്ന് രാവിലെ 67.42 ൽ എത്തുക ആയിരുന്നു.
വൻ തോതിൽ ഓഹരി വിറ്റഴിക്കുന്നത് ആണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. വ്യാപാര കമ്മി കുത്തനെ കൂടുമെന്ന ഭീതിയിൽ വിദേശ നിക്ഷേപകർ നിക്ഷേപം പിൻ വലിക്കുന്നതും മൂല്ല്യം ഇടിയാൻ കാരണമായി.
സെപ്റ്റംബർ അഞ്ചിനു രഗുറാം രാജാൻ ആർ ബി ഐ ഗവർണ്ണർ സ്ഥാനം എൽക്കുന്നതോടെ മൂല്ല്യ ഇടിവിനെതിരായി ഏതെങ്കിലും പുതിയ മാർഗ്ഗം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആണ് ചില നിക്ഷേപകർ.
Leave a Reply