Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on December 1, 2016 at 4:19 pm

ഉപഭോക്താക്കള്‍ക്ക് ജിയോയുടെ പുതുവര്‍ഷ സമ്മാനം; സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടി

reliance-jio-extends-welcome-offer-till-31-march-2017

മുംബൈ: റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കുള്ള സൗജന്യ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ‘ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫര്‍ കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.

ലോഞ്ച് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ജിയോ ഫെയ്‌സ്ബുക്ക്,വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്? എന്നിവയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച നേടി. ജിയോയില്‍ ഇപ്പോള്‍ പോര്‍ട്ടബിള്‍ സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മറ്റ് കമ്പനികളുടെ നമ്പര്‍ പോര്‍ട്ട് ചെയ്ത് ജിയോയിലേക്ക് മാറി സൗജന്യ സേവനങ്ങളുള്‍പ്പെടയുള്ളവ ഉപയോഗപ്പെടുത്താം. അടുത്തായി ജിയോ സിം വീടുകളില്‍ എത്തിച്ച് അഞ്ചു മിനിറ്റിനകം ഇ കെവൈസി ഉപയോഗിച്ച് ആക്റ്റിവേറ്റാക്കി നല്‍കുന്നുണ്ട്. മൂന്നുമാസത്തിനകം ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5.2 കോടി കടന്നെന്നും മുകേഷ് അംബാനി അവകാശപ്പെട്ടു.

അതേസമയം, ജിയോയില്‍ സൗജന്യമായി ലഭ്യമാകുന്ന ഡാറ്റയില്‍ വ്യത്യാസം വരുമെന്ന സൂചനയും മുകേഷ് അംബാനി നല്‍കി. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി ( Fair Usage Policy) കൊണ്ടുവരും.

ശരാശരി ബ്രോഡ്ബാന്‍ഡ് യൂസറിനേക്കാള്‍ 25 മടങ്ങ് അധികം ഡേറ്റ ജിയോ യൂസര്‍മര്‍ ഉപയോഗിക്കുന്നുണ്ടെന്നുണ്ട്?. തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ് അംബാനി പറഞ്ഞു.

സെപ്തംബര്‍ അഞ്ചിനാണ് ജിയോ ലോഞ്ച് ചെയ്തത്. വെല്‍ക്കം ഓഫറിന്റെ കാലാവധി കഴിഞ്ഞാല്‍ യുസര്‍മാര്‍ ജിയോയുടെ പ്ലാനുകളിലേക്ക് മാറേണ്ടി വരും.

ഒരു ജിബിക്ക് 50 രൂപയാണ് ഡേറ്റാ പ്ലാനുകളിലെ ജിയോയുടെ നിരക്ക്. ഡേറ്റാ പ്ലാനുകളുടെ തുടക്കം 149 രൂപയിലും. സൗജന്യ വോയ്‌സ് കോള്‍, സൗജന്യ റോമിങ്, 100 എസ്എംഎസ്, 0.3 ജിബി 4ജി ഡേറ്റയുമാണ് ഈ പ്ലാനിലുള്ളത്. 4,999 രൂപയാണ് ഏറ്റവും കൂടിയ നിരക്കിലുള്ള ഡേറ്റാ പ്ലാനിന്. 75 ജിബി 4ജി ഡേറ്റ ലഭിക്കും. കാലാവധി 28 ദിവസവും.

499,999,1499,2499 രൂപകളിലും ഡേറ്റാ പ്ലാനുകളുണ്ട്. 149 രൂപയുടെ ഒഴികെ മറ്റെല്ലാം പ്ലാനുകളിലും ജിയോനെറ്റ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും വൈഫൈ ആക്‌സസും ജിയോ യൂസര്‍ക്ക് ഓഫര്‍ ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News