Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on April 10, 2015 at 3:22 pm

കാവ്യക്ക് വേണ്ടി രമ്യാ നമ്പീശൻ പാടുന്നു

remya-nambeesan-sings-for-kavya-madhavan-in-akashavani

കാവ്യ മാധവന്‍ നായികയാകുന്ന ആകാശവാണി എന്ന ചിത്രത്തിൽ നടിയും ഗായികയുമായ രമ്യാ നമ്പീശൻ പാടുന്നു.തമിഴിലും മലയാളത്തിലും ധാരാളം അവസരങ്ങള്‍ രമ്യയെ തേടി വരുന്നുണ്ട്. തെലുങ്കില്‍ നിന്നും താരത്തിന് ഓഫര്‍ വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.നവാഗതനായ ഖൈസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തിൽ നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് നായക വേഷത്തിലെത്തുന്നത്. അനില്‍ ഗോപാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ചിത്രത്തിൽ കാവ്യയും വിജയ് ബാബുവും ഭാര്യാഭർത്താക്കന്മാരായാണ് എത്തുന്നത്. ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ മുത്തുച്ചിപ്പി എന്ന പാട്ടും ബാച്ചിലര്‍ പാര്‍ട്ടിയിലെ വിജനസുരഭി എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടത് രമ്യയുടെ വ്യത്യസ്തമായ ശബ്ദമാധുര്യം കൊണ്ടായിരുന്നു. ഇവന്‍ മേഘരൂപന്‍, ബച്ച്‌ലര്‍ പാര്‍ട്ടി, തട്ടത്തിന്‍ മറയത്ത്, ആമേന്‍ ,ഓം ശാന്തി ഓശാന തുടങ്ങി 20 ഓളം ചിത്രങ്ങളില്‍ രമ്യ നമ്പീശന്‍ ഇതിനോടകം പാടിയിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങളുമായി അഭിനയ രംഗത്ത്‌ സജീവമാകുന്നതിനിടെയാണ്‌ പാട്ട്‌ പാടാനും രമ്യ സമയം കണ്ടെത്തുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News