Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയ നടി രമ്യാ നമ്പീശന്‍ നാടകനടിയാകാനൊരുങ്ങുന്നു.സെല്ലുലോയിടിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ‘നടന്‍’ എന്ന ചിത്രത്തിലാണ് രമ്യ നാടക നടിയുടെ വേഷത്തിലെത്തുന്നത് .നാടകാഭിനേതാക്കളുടെ ജീവിതം പറയുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ജയറാമാണ് .ഒരു പ്രക്ഷോഭകാരിയുടെ നാടകട്രൂപ്പില്‍ ചേരുന്ന നടിയെയാണ് രമ്യ അവതരിപ്പിക്കുക. പിന്നീട് ആ നടകട്രൂപ്പിന്റെ ഉടമയുമായി രമ്യയുടെ കഥാപാത്രം പ്രണയത്തിലാകുന്നു. പ്രത്യേക കാരണങ്ങളാല്‍ ഇവരുടെ പ്രണയബന്ധത്തില്‍ വിള്ളല്‍ വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബുവാണ് .
Leave a Reply