Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2026 10:53 pm

Menu

Published on April 20, 2014 at 8:55 pm

ജലസംഭരണിയിൽ യുവാവ് മൂത്രമൊഴിച്ചു ; 14 കോടി ലിറ്റര്‍ വെള്ളം വറ്റിച്ചു

reservoir-in-portland-to-be-drained-after-teen-urinated

യുവാവ് മൂത്രമൊഴിച്ചതിന്റെ പേരില്‍ വറ്റിക്കേണ്ടി വന്നത് 14 കോടി ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം. അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലാന്‍ഡ് നഗരത്തിലാണ് സംഭവം. 14 കോടി ലിറ്റര്‍ വെള്ളം ശേഖരിച്ചിരുന്ന ജലസംഭരണിയിലാണ് 19കാരന്‍ രാത്രി സുഹൃത്തുക്കളോടൊപ്പം വന്നു മൂത്രമൊഴിച്ചത്. ജലസംഭരണിക്ക് സമീപത്തായി സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അധികൃതര്‍ ഈ ദൃശ്യം കണ്ടത്. ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഒന്നും അധികൃതർ പുറത്തുവിട്ടില്ല. നഗരത്തിലെ ജനങ്ങള്‍ക്ക് ശുദ്ധമായ ജലം ഒരു വ്യത്യാസവും കൂടാതെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ജലസംഭരണി. ഇതിൽ നിന്നും ജലം നേരിട്ട് സംഭരണികളിലേക്ക് വിടുന്നതിനാൽ ആണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. 3 വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് ഇങ്ങനെ ജലം വറ്റിക്കേണ്ടി വരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News