Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:33 pm

Menu

Published on January 24, 2014 at 2:00 pm

രശ്മി വധക്കേസ്;ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും പിഴയും;അമ്മയ്ക്ക് മൂന്നുവർഷം തടവ്

reshmi-murder-biju-awarded-life-term

കൊല്ലം: രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ബിജുവിൻറെ അമ്മ രാജമ്മാളിന് രാജമ്മാളിന് മൂന്നുവര്‍ഷം തടവിനും കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോന്‍ വിധിച്ചു.കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.2006 ഫിബ്രവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്.2012 ലാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തുന്നത്.കൊലപാതകത്തിന് സാക്ഷിയായ ബിജുവിന്റെയും രശ്മിയുടെയും മകന്റെ മൊഴിയാണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്.സംഭവത്തിന് സാക്ഷിയായ മകനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ബിജുവിനെതിരെ കുറ്റം ചുമത്തിയിരുന്നു.ഇതും കോടതി ശരിവെച്ചു.ബിജുവിനെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കല്‍,സാക്ഷിയായ വ്യക്തിയെ ഉപദ്രവിച്ചു എന്നീ കുറ്റങ്ങളാണ് ചുമയ്ത്തിയിരിക്കുന്നത്. ബിജുവിൻറെ അമ്മ രാജമ്മാളിന് സ്ത്രീധന പീഡന കുറ്റമാണ് ചുമയ്ത്തിയിട്ടുല്ലത്. അതേസമയം സോളാര്‍ കേസില്‍ ബിജുവിൻറെ കൂട്ടു പ്രതിയായ സരിത എസ് നായരെ ഈ കേസിൻറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News