Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രേവതി നക്ഷത്രക്കാര്‍ നല്ല ശരീരപ്രകൃതിയുള്ളവരായിരിക്കും, ഹൃദയാലുക്കളായിരിക്കും, ആത്മാര്‍ത്ഥതയും മധുരമായി സംസാരിക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍. വളരെ തന്മയത്വമായി സംസാരിക്കുന്നവരായിരിക്കും. ആവശ്യമില്ലാതെ ആരെയും വകവച്ചു കൊടുക്കാത്തവരായിരിക്കും.
സ്വതന്ത്രജീവിതം നയിക്കുന്നവരായിരിക്കുമെങ്കിലും ആരെയും എതിര്‍ക്കുകയുമില്ല. രഹസ്യം സൂക്ഷിക്കാനിവര്‍ക്കു കഴിയില്ല. ഇവര്‍ ആരെയും അന്തമായി വിശ്വസിക്കുകയില്ല. എന്നാല്‍ ഒരാളെ വിശ്വസിച്ചാല്‍ മനസ്സില്‍നിന്നും അവരെ പറിച്ചെറിയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.
ഇവര്‍ പൊതുവെ മുന്‍കോപികളായിരിക്കും. ആ സമയത്ത് മനസ്സില്‍ തോന്നുന്നത് പ്രവര്‍ത്തിക്കും. സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഏത് എതിര്‍പ്പിനെയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുന്നവരാണിവര്‍. പക്വതയില്ലാത്ത തീരുമാനങ്ങളായിരിക്കും ഇവര്‍ ഏതുകാര്യത്തിലും എടുക്കുന്നത്.

ദൈവവിശ്വാസികളും മേധാവിത്വസ്വഭാവവും മതാചാരപ്രിയരും അയവില്ലാത്ത അനുഷ്ഠാനങ്ങളും യാഥാസ്ഥിതിക കള്‍ച്ചറും തത്വശാസ്ത്രങ്ങളുമായിരിക്കും. പിടിവാശിക്കാരനും അതിമോഹിയുമായിരിക്കും ഏതെങ്കിലുമൊരു ചെറിയ പരാജയത്തിന്റെ പേരിലോ ആശയത്തിന്റെ പാളിച്ചയുടെ പേരിലോ ഇവര്‍ക്ക് മാനസ്സിക ആഘാതം വരെ ഉണ്ടാകാം.
രേവതി നക്ഷത്രക്കാരുടെ ചെറുപ്പം കഷ്ടത നിറഞ്ഞതായിരിക്കും. ചിലപ്പോള്‍ ഭീരുവിനെപ്പോലെ പെരുമാറും. സല്‍സ്വഭാവിയും ആത്മാര്‍ത്ഥതയുമുള്ളവരാണ്. നല്ല പെരുമാറ്റവും സംസാരവുമായിരിക്കും. മീനം രാശിയായതിനാല്‍ സ്ഥിരത ഒന്നിലുമുണ്ടാകില്ല, മനസ്സെപ്പോഴും ചഞ്ചലമായിരിക്കും. ചുറ്റുപാടിനനുസരിച്ച് സ്വയം നില മാറുകയും ചെയ്യും.
മാത്രമല്ല എന്തെങ്കിലും അറിഞ്ഞാല്‍ മറ്റുള്ളവരോട് പറയാതെ ഇവര്‍ക്ക് സമാധാനം വരികയില്ല. ആരിലും വിശ്വാസമര്‍പ്പിക്കുകയില്ല.. 12-ാം രാശിയായതിനാലും ഉഭയരാശിയായതിനാലും മിക്കവാറും വീടുവിട്ടു താമസിക്കും. വീട്ടിലും വിദേശത്തുമായി മാറിമാറി കഴിയേണ്ടി വരുന്നു.
45 വയസ്സുവരെ ജീവിതത്തിന് സ്ഥിരതയുണ്ടാകുകയില്ല. 50ന് മുകളില്‍ ഉയര്‍ച്ചയും സ്ഥിരതയുമുണ്ടാകും. മതവിശ്വാസിയും വേദാന്ത ചിന്തകനു മായിരിക്കും. ഒരു കാര്യത്തിലും തീരുമാനം എടുക്കാന്‍ കഴിയാതെ ചഞ്ചലചിത്തരായിരിക്കും. സ്ത്രീയ്ക്ക് വശപ്പെടുന്നവനും ആത്മാഭിമാനിയും പ്രതാപിയും മത്സരബുദ്ധിയുള്ളവനുമായിരിക്കും..

27 നക്ഷത്രത്തില്‍വച്ച് ദൈവവിശ്വാസവും ആത്മീയതയും ഏറ്റവുമുള്ളത് ഇവര്‍ക്കാണ്. ആയതിനാല്‍ ഇവര്‍ക്ക് നല്ല ദൈവാനുഗ്രഹം ഉണ്ടായിരിക്കും. സയന്‍സ്, ചരിത്രപരമായ ഗവേഷണം, പുരാതനമായ സംസ്‌കാരം എന്നിവയറിയാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു.
ബുധന്റെ പ്രഭാവം കൊണ്ട് ബുദ്ധിമാനും അതുകൊണ്ട് വാദിക്കുന്നവരുമാണ്. വ്യാഴന്റെ പ്രഭാവം കൊണ്ട് ആധ്യാത്മികചിന്ത കൂടിയിരിക്കും. ഭക്ഷണത്തിലും ഉറക്കത്തിലും സുഖപ്രിയന്മാരാണ്. ഏതു ചുറ്റുപാടിലും ജയമായാലും പരാജയമായാലും ആഭിജാത്യം വിട്ടു കളിക്കുകയില്ല.
സ്വന്തം കഴിവിലും ജന്മനാ ഉള്ള ബുദ്ധിയിലും സമര്‍ത്ഥരായിരിക്കും. ഇത്തരക്കാര്‍ വളരെനാള്‍ ഒരു ജോലിയില്‍ മുഴുകിയിരിക്കാറില്ല. അധ്വാനത്തിനനുസരിച്ചുള്ള ഫലം 50 വയസ്സുവരെ ലഭിക്കില്ല. 20നും 26 നും ഇടയില്‍ നല്ല സമയമായിരിക്കും. 45 വയസ്സുവരെ പ്രശ്‌നാധിഷ്ടിത ജീവിതമായിരിക്കും, ധനപരമായും, സാമൂഹികമായും, മാനസികമായും.

ചരിത്രഗവേഷണം, ജ്യോതിഷികള്‍, ജ്യോതിശാസ്ത്രജ്ഞന്‍, പുരാവസ്തുഗവേഷണം, അംബാസഡര്‍, ഫിസിഷ്യന്‍, കമ്പനി ജോലികള്‍, ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, സാഹിത്യം, കണക്കുമാസ്റ്റര്‍, സുഗന്ധദ്രവ്യകച്ചവടം, നാവികര്‍, ജലോല്‍പന്നങ്ങള്‍, പബ്ലിഷര്‍, എഡിറ്റര്‍, എന്‍ജിനീയര്‍, ഷെയര്‍ ബ്രോക്കര്‍, വക്കീല്‍, ജഡ്ജി, പ്രൊഫസര്‍, ആഡിറ്റര്‍, പുരോഹിതന്‍, മഠാധിപതി, പരസ്യം, വാര്‍ത്താവിനിമയം, അന്താരാഷ്ട്ര വ്യാപാരം, യൂണിവേഴ്‌സിറ്റി, കയറ്റിറക്കുമതി, എക്‌സൈസ്, കസ്റ്റംസ്, ബാങ്ക്, വിദേശജോലി, ദാസ്യവൃത്തി, സിവില്‍ സപ്ലൈ, ശുചീകരണം, സസ്യപാലനം, പാചകവൃത്തി, ജേണലിസം, അഭിനയം, ഗസ്റ്റ് ഉദ്യോഗം, ഇന്ധനവ്യാപാരം, സ്വര്‍ണ്ണപണയ സ്ഥാപനം, മലിനീകരണ നിയന്ത്രണം തുടങ്ങിയ ജോലികളില്‍ ഇവരെ കാണാം.
Leave a Reply