Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:13 pm

Menu

Published on May 19, 2013 at 6:52 am

രമേശിന് റവന്യൂവും ടൂറിസവും നൽകാൻ നിര്‍ദേശം

revenue-and-tourism-for-ramesh-chennithala

ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ മാത്രമേ രമേശ് മന്ത്രിസഭയിലേക്ക് വരുന്നുള്ളൂവെന്ന നിലപാടിലാണ് ഐ പക്ഷം എടുത്തപ്പോൾ ഐ ഗ്രൂപ്പിന്‍റെ പക്കലുള്ള റവന്യൂവും ടൂറിസവും രമേശ് എടുക്കട്ടെയെന്നാണ്  എ ഗ്രൂപ്പിന്റെ നിലപാട്.

നിര്‍ണായകമായ ആഭ്യന്തരവകുപ്പ് വിട്ടുനല്‍കാന്‍ എ ഗ്രൂപ്പ് നേതൃത്വത്തിന് താത്പര്യമില്ല. മറ്റൊരാളുടെ പക്കല്‍ ആഭ്യന്തരവകുപ്പ് ഇരിക്കുമ്പോള്‍ കെ. പി. സി. സി. പ്രസിഡന്‍റുസ്ഥാനം വിട്ട് മന്ത്രിസഭയിലേക്ക് വരുന്ന രമേശിന് പ്രാധാന്യം കുറഞ്ഞ മറ്റൊരു വകുപ്പ് എന്ന നിര്‍ദേശത്തോട് ഐ ഗ്രൂപ്പ് യോജിക്കുന്നില്ല. ഇതിന് ബദലായി എ ഗ്രൂപ്പ് മറ്റൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നു. ആഭ്യന്തരവകുപ്പ് വിഭജിക്കാം. വിജിലന്‍സ് തിരുവഞ്ചൂരിന് നല്‍കും. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കും.
ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കുന്നതിന് രണ്ട് തടസ്സങ്ങളാണ് എ ഗ്രുപ്പ് കാണുന്നത്. മന്ത്രിസഭാ രൂപവത്കരണ സമയത്തുതന്നെ ആഭ്യന്തരം തങ്ങളുടെ പക്കലായിരുന്നു. റവന്യൂവും എ ഗ്രുപ്പിനായിരുന്നു. പിന്നീട് റവന്യൂ അധികമായി ഐ ഗ്രൂപ്പിലെ അടൂര്‍ പ്രകാശിന് വിട്ടുനല്‍കുകയായിരുന്നു.
കെ. പി. സി. സി. പ്രസിഡന്‍റായി ജി. കാര്‍ത്തികേയന്‍ വരുമെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. പകരം സ്പീക്കറായി എം. എല്‍. എ. മാര്‍ ആരെങ്കിലും വരാം. തിരുവഞ്ചൂരോ, കെ. സി. ജോസഫോ സ്പീക്കറായാല്‍ പുതുതായി വരുന്ന ആളിന് മന്ത്രിസ്ഥാനം ലഭിക്കും.

 

Loading...

Leave a Reply

Your email address will not be published.

More News