Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:50 am

Menu

Published on January 21, 2016 at 10:48 am

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു…!

revised-pay-kerala-government-employees-from-feb

തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.പുതുക്കിയ ശമ്പളവും അലവന്‍സും 2016 ഫിബ്രുവരി മാസം മുതല്‍ നല്‍കിത്തുടങ്ങും. മന്ത്രിസഭായോഗത്തിലാണ് ശമ്പള പരിഷ്‌കരണം അംഗീകരിച്ചത്. 2014 ജൂലൈ മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം. കുടിശ്ശികയുള്ള ശമ്പളം രണ്ടുവര്‍ഷത്തിനുള്ളില്‍ ഗഡുക്കളായി കൊടുത്തു തീര്‍ക്കാനാണ് തീരുമാനം.

ശമ്പള പരിഷ്‌കരണത്തിലൂടെ 7222 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും. പുതിയ ശമ്പള പരിഷ്‌ക്കരണം അനുസരിച്ച് ചുരുങ്ങിയ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ്. ഇതോടെ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയത് 1,20000 രൂപയുമാകും. ജീവനക്കാര്‍ക്ക് ഒമ്പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകള്‍ അതേപടി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടേതിന് ആനുപാതികമായി സര്‍വകലാശാല ജീവനക്കാരുടെയും ശമ്പളം പരിഷ്‌ക്കരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പാക്കേജ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം 1:30, 1:35 അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ അംഗീകരിക്കും. അടുത്ത അധ്യയനവര്‍ഷം 1:45 ആയിരിക്കും അനുപാതമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News