Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമ്മ മഴവില്‍ ഷോയിലെ സ്‌കിറ്റിലൂടെ ആ സംഘടന അവരുടെ നിലപാടാണ് വ്യക്തമാക്കിയതെന്ന് നടി റീമ കല്ലിങ്കല്‍. അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു അമ്മ എന്ന സംഘടനയ്‌ക്കെതിരെ റീമ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
എന്തുകൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പോയി സംസാരിക്കാതിരുന്നത് എന്ന ചോദ്യം അവതാരകനായ അഭിലാഷ് മോഹനന്‍ ചോദിക്കുമ്പോള്‍ റീമ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്
‘എല്ലാവരും ഈ ചോദ്യം ചോദിക്കുന്നു. ഈ സംഭവം നടന്ന് ഒരു കൊല്ലമായി അമ്മയുമായി ഈ രീതിയിലുള്ള ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുന്നു. എല്ലാവരും കണ്ടതാണ് അമ്മ മഴവില്‍ എന്ന പരിപാടിയില്‍ എന്ത് രീതിയിലാണ് അവര്‍ പ്രതികരിച്ചതെന്ന്. ഈ ലെവലില്‍ സെന്‍സിറ്റിവിറ്റിയും ഇന്റലിജന്റ്സോടുംകൂടി ഞങ്ങള്‍ പറയുന്ന കാര്യങ്ങളെ കാണുന്ന ആളുകളോട് ലോജിക്കലായി പ്രാക്ടിക്കലായി ഒരു ചര്‍ച്ചയ്ക്കിരിക്കണണമെന്ന് ആരും ആവശ്യപ്പെടരുതെന്ന് താഴ്മയോടെ ആവശ്യപ്പെടുന്നു’
ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ട പലർക്കും ഇന്ന് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടിയ അവതാരകന് നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ ഒതുക്കാൻ ആരെകൊണ്ടും കഴിയില്ലെന്നായിരുന്നു റിമയുടെ മറുപടി.
അമ്മയിലെ തന്നെ മെമ്പറായ നദിയെ ആക്രമിച്ച സംഭവവുമായിട്ടാണ് ദിലീപ് അറസ്റിലായതും ശേഷം അമ്മയിൽ നിന്നും പുറത്താക്കപ്പെടുന്നതും.
അതേസമയം ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി വിവരം അറിയിച്ചത്.
Leave a Reply