Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 2:28 am

Menu

Published on July 31, 2017 at 2:29 pm

നടിയെ ആക്രമിച്ച കേസ്; റിമി ടോമി പ്രതിയാകും?

rimi-tomy-may-arrested-actress-attack-case

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനൊപ്പം ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഗായിക റിമി ടോമിയെ പ്രതി ചേര്‍ക്കാന്‍ പൊലീസിന്റെ നീക്കമെന്ന് റിപ്പോര്‍ട്ട്.

ഗൂഢാലോചന സംബന്ധിച്ച് പൊലീസ് ശേഖരിച്ച തെളിവുകള്‍ റിമി ടോമിയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കേസിലെ ‘മാഡം’ ആരെന്നറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

നടി ആക്രമിക്കപ്പെട്ട ദിവസം ഫെബ്രുവരി 17 ന് റിമി ടോമിയുടെ ഫോണില്‍ നിന്നും പുറത്തേക്ക് പോയ ഫോണ്‍ കാള്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ദിലീപിനെയും കാവ്യ മാധവനെയും അന്ന് റിമി ടോമി വിളിച്ചിരുന്നു. ഈ വിളികളുടെ സംശയത്തില്‍ പിന്തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് റിമിയെ പ്രതി ചേര്‍ക്കാന്‍ നീക്കം ആരംഭിച്ചത്.

പൊലീസ് നിരീക്ഷിച്ച ഫോണ്‍ വിളികളുടെ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയുടെ തെളിവുകള്‍ ശേഖരിക്കുന്നത്. എല്ലാ ശബ്ദങ്ങളും ഫോറന്‍സിക്ക് ലാബില്‍ അയച്ച് ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ എല്ലാ ശബ്ദ സാമ്പിളുകളും ശേഖരിച്ചിരുന്നു.

റിമി ടോമിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത് ഈ ശബ്ദ സാമ്പിള്‍ ശേഖരിക്കാനായിരുന്നു എന്നാണ് സൂചന.

നേരത്തെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിമി ടോമി തന്നെ രംഗത്തെത്തിയിരുന്നു. പൊലീസ് തന്നോട് ഫോണിലൂടെ വിവരങ്ങള്‍ ചേദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും ദിലീപ്-കാവ്യ ദമ്പതികളുടെ അടുത്ത സുഹൃത്തും ദിലീപിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത പശ്ചാത്തലത്തിലുമാണ് തന്നോട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞതെന്നുമായിരുന്നു റിമി പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News