Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:21 am

Menu

Published on June 10, 2013 at 5:32 am

കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ജയില്‍ചാടി

ripper-jayanandan-breaks-jail

തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന റിപ്പര്‍ ജയാനന്ദന്‍ ജയില്‍ചാടി. ഇയാള്‍ക്കൊപ്പം പ്രകാശന്‍ എന്ന സഹതടവുകാരന്‍ കൂടി രക്ഷപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരുവരും ജയില്‍ ചാടിയതെന്നാണ് കരുതുന്നത്.സെല്ലിന്റെ പൂട്ടു തകര്‍ത്താണ് ഇരുവരും പുറത്തുകടന്നിരിക്കുന്നത്. സംശയം തോന്നാതിരിക്കാന്‍ തലയിണയും തുണിയും ഉപയോഗിച്ച് സെല്ലില്‍ ഡമ്മികള്‍ ഉണ്ടാക്കിവെച്ചിരുന്നു. ജയാനന്ദന്‍ മുന്‍പ് പലതവണ ജയില്‍ ചാടിയിട്ടുള്ളയാളാണ്.

ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയാണ് തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തി കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍. പുത്തന്‍വേലിക്കര നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ (ദേവകി 51) 2006 ഒക്‌ടോബര്‍ ഒന്നിനു പുലര്‍ച്ചെ ഒരു മണിക്കു കൊലപ്പെടുത്തിയ കേസിലാണു ജയാനന്ദന് വധശിക്ഷ ലഭിച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ജയില്‍ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു

Loading...

Leave a Reply

Your email address will not be published.

More News