Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 4:10 pm

Menu

Published on November 21, 2013 at 11:02 am

‘മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് വേണം’-ഋഷിരാജ്‌സിംഗ്

rishiraj-sing-said-that-to-implement-speed-governors-in-the-official-vehicles-of-ministers

തിരുവനന്തപുരം:കേരളത്തിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് വേഗപ്പൂട്ടുമായി എത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് മന്ത്രിമാരുടെ ഒൗദ്യോഗിക വാഹനങ്ങള്‍ക്കും‘വേഗപ്പൂട്ട്’ഘടിപ്പിക്കുന്നു. മന്ത്രിവാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്,ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.വാഹന നിയമം മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും ബാധകമാണ്.മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിന്റെ 112 ാം വകുപ്പ് പ്രകാരം നിരത്തില്‍ അനുവദനീയമായ വേഗത്തിന് മുകളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ഋഷിരാജ്‌സിംഗ് പറയുന്നു.മന്ത്രിമാര്‍ക്ക് അകമ്പടി പോകുന്ന പോലീസ് വാഹനങ്ങള്‍ തട്ടി അപകടം സംഭവിക്കുന്നവര്‍ നിരവധിയായതിനാലാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ ഋഷിരാജ്‌സിംഗ് ഒരുങ്ങുന്നത്.മന്ത്രിമാരുടെയും,അവര്‍ക്ക് അകമ്പടി സേവിക്കുന്നവരുടെയും വാഹനങ്ങള്‍ വേഗത നിയന്ത്രിക്കണം. സാധാരണക്കാര്‍ നിയമപരമായി നിരത്തിലോടുന്ന അതേ വേഗത്തില്‍ തന്നെയാകണം ഇവരുടെ സഞ്ചാരമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണം എന്ന നിര്‍ദ്ദേശം വലിയ വിവാദം സൃഷ്ടിച്ച ഉടനെ തന്നെയാണ് മന്ത്രിവാഹനങ്ങളുടെ അമിത വേഗത്തിനെതിരെ ഋഷിരാജ് സിങ് രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.ഇന്‍ഷുറന്‍സ് ഇല്ലാത്ത കെഎസ്ആര്‍ടിസി ബസ്സുകള്‍ പിടിച്ചെടുക്കാനാണ് ഋഷിരാജ് സിങ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി ഏറെ ജനപിന്തുണ നേടിയ വ്യക്തിയാണ് ഋഷിരാജ് സിങ്.

Loading...

Leave a Reply

Your email address will not be published.

More News