Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 1:46 pm

Menu

Published on June 14, 2014 at 11:46 am

ഋഷിരാജ് സിംങ് സ്ഥാനമൊഴിയാനൊരുങ്ങുന്നു

rishiraj-singh-may-be-quit

തിരുവനന്തപുരം:ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും ഋഷിരാജ് സിംങ് രാജിയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.പിന്‍സീറ്റിലും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള അതൃപ്തിയാണ് സ്ഥാനമൊഴിയാന്‍ ഋഷിരാജിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.തനിക്കു ഗതാഗത കമ്മീഷണറായി തുടരാന്‍ താല്‍പര്യമില്ലെന്ന് ഋഷിരാജ് സഹപ്രവര്‍ത്തകരെ അറിയിച്ചു. നിലവില്‍ ദില്ലിയിലുള്ള ഋഷിരാജ് ഒരു മാസത്തേക്കു കൂടി അവധി നീട്ടി നല്‍കണമെന്ന് സര്‍ക്കാരിന് കത്തു നല്‍കി.നിയമം നടപ്പാക്കാന്‍ കഴിയാതെ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ നിലപാട്. പിന്‍സീറ്റിലെ ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെന്ന് തിരുവഞ്ചൂര്‍ നിയമസഭയെ അറിയിച്ചിരുന്നു. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തിലും അമിത വേഗം നിയന്ത്രിക്കുന്നതിലും മറ്റു ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും കര്‍ക്കശ നിലപാടുകളെടുത്ത ഋഷിരാജ് സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ നിര്‍മായക പങ്കു വഹിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News