Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പതിനാല് സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന് ഡി.ജി.പി ഋഷിരാജ് സിങ്.എന്നാല്‍ അതിക്രമം നേരിടുകയാണേല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതും ചൂഷണത്തിന്റെ ഒരു വശമാണ്. പെണ്‍കുട്ടികള്‍ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങളെന്നും അദ്ദേഹം പറയുകയുണ്ടായി.ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാംകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനെ ചെയ്യവെയാണ് ഋഷിരാജ് സിങ് ഇങ്ങനെ പറഞ്ഞത്.
Leave a Reply