Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:19 am

Menu

Published on December 1, 2014 at 5:22 pm

ജനീലിയയും റിതേഷും കുഞ്ഞും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വിട്ടു

ritesh-deshmukh-genelia-with-their-new-born-baby-in-worli

താര ദമ്പതിളായ റിതേഷ് ദേശ്മുഖിനും ജെനീലയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്  കഴിഞ്ഞ നവംബർ 27 ന് ആയിരുന്നു . വിവരം   റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ  ആദ്യം അറിയിച്ചത്. എന്നാൽ ഇപ്പോൾ  കുഞ്ഞിന്റെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്.റിതേഷും ജനീലിയയും കുഞ്ഞും മറ്റ് കുടുംബാഗങ്ങളും ഒന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ താരങ്ങളെ സംബന്ധിച്ച് ഏറ്റവും പുതിയ വാര്‍ത്ത.തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ ജെനീലിയ 2012ലാണ് റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്യുന്നത്. ബോയ്സ, സന്തോഷ് സുബ്രഹ്മണ്യ തുടങ്ങിയ സിനിമകളിലൂടെയാണ് ജെനീലിയ ശ്രദ്ധേയയാവുന്നത്. പൃഥ്വിരാജിൻറെ നായികയായി ഉറുമി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മലയാളികള്‍ക്കും സുപരിചിതയാണ് ജനീലിയ.വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ജനീലിയ.

Loading...

Leave a Reply

Your email address will not be published.

More News