Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 3:31 pm

Menu

Published on April 24, 2018 at 10:41 am

കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റി; 10 മരണം

road-accident-news

ടൊറന്റോയില്‍ തിങ്കളാഴ് വൈകീട്ട് കാല്‍നട യാത്രക്കാർക്ക് ഇടയിലേക്ക് യുവാവ് വാഹനം ഇടിച്ച് കയറ്റി 10 പേരെ കൊലപ്പെടുത്തി.15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലക് മിനാഷ്യന്‍ എന്ന 25 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ അക്രമത്തിന് പിന്നിലെ യുവാവിന്റെ ലക്ഷ്യം എന്തായിരു എന്നതിനെ ക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ടൊറന്റോ നഗരത്തിലെ തിരക്കേറിയ യോങ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ആളുകള്‍ കൂടിയതോടെ പെട്ടെന്ന് ഇയാള്‍ വാഹനം ഇവര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. നടന്ന് പോവുന്ന ഓരോ ആളെയും ഇയാള്‍ വാഹനം കൊണ്ട് ഇടിച്ചെന്നും ഏകദേശം 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലായിരുന്നു വാഹനമെത്തിയതെന്നും സംഭത്തിന് ദൃക്‌സാക്ഷിയായ അലി ഷക്കീര്‍ എന്നയാള്‍ പോലീസിന് മൊഴി നല്‍കി.

അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് വരികയാണ്. അപകടം പെട്ടെന്ന് സംഭവിച്ചതല്ലെന്നും മുന്‍ കൂട്ടി നിശ്ചയിച്ച് പ്രകാരമാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News