Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന അമിക്കസ്‌ക്യുറി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാജകുടുംബത്തിന്റെ നിലപാട് മാറ്റം. ഇത് സംബന്ധിച്ച മറുപടി സത്യവാങ്മൂലം രാജകുടുംബം നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.സാക്ഷികളെ സമ്മര്‍ദത്തിലാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും ഏകപക്ഷീയമായാണ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ട് തയാറാക്കിയതെന്നും രാജകുടുംബം ആരോപിക്കുന്നു. ഇതുസംബന്ധിച്ചു ബുധനാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാനാണു രാജകുടുംബത്തിന്റെ അഭിഭാഷകര്‍ തീരുമാനിച്ചിരിക്കുന്നത്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ രാജകുടുംബം പുറത്തുകടത്തുന്നതായും ബി നിലവറ പലതവണ തുറന്നിട്ടുള്ളതായും ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളാണ് അഞ്ഞൂറിലധികം പേജുകളിലുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുളളത്. ക്ഷേത്രത്തിനുള്ളില്‍ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍, സാക്ഷികളെ സമ്മര്‍ദം ചെലുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും വസ്തുതാപരമല്ലാത്ത റിപ്പോര്‍ട്ടുകളാണു ചിത്രീകരിച്ചിരിക്കുന്നതെന്നുമാണു രാജകുടുംബത്തിന്റെ ആരോപണം. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെയും ആരോപണങ്ങളെയും ശക്തമായി എതിര്‍ക്കാനാണു മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള രാജകുടുംബത്തിന്റെ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ ആചാരനുഷ്ഠാനങ്ങളെ എതിര്‍ക്കുന്നതും നിലവിലുള്ള രീതികളെ തള്ളിപ്പറയുന്നതുമായ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറിയുടേതെന്ന് ഇവര്‍ ആരോപിച്ചു.
Leave a Reply