Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:36 am

Menu

Published on June 3, 2015 at 1:04 pm

ജമ്മു കശ്മീര്‍ പ്രളയം:കര്‍ഷകര്‍ക്ക് ലഭിച്ച നഷ്ടപരിഹാരം 47 മുതൽ 378 രൂപ വരെ…!

rs-47-paid-as-compensation-to-jammu-farmers-for-crop-damage-due-to-devastating-floods-in-2014

സരോര:ജമ്മു കശ്മീരില്‍ 2014ലുണ്ടായ പ്രളയത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 47 രൂപ മുതല്‍ 378 രൂപവരെ.ജമ്മുവിലെ സരോര ഗ്രാമത്തിലെ കർഷകർക്കാണു നഷ്ടപരിഹാരമായി ഇത്രയും കുറഞ്ഞ തുകയുടെ ചെക്ക് ലഭിച്ചത്. ഇവർക്ക് ഏറ്റവും കൂടുതൽ ലഭിച്ച തുക 378 രൂപയും കുറഞ്ഞ തുക 47 രൂപയുമാണ്. ഇത്തരത്തിൽ 25 ചെക്കുകളാണ് കാർഷിക ഇൻസ്പെക്ടർ ഗ്രാമത്തിൽ വിതരണം ചെയ്തത്.കുപിതരായ കർഷകർ സംസ്ഥാന ഗവൺമെന്റിനെതിരെ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ്.വലിയ രീതിയിൽ വിളവ് നശിച്ച തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരമാണ് ഗവൺമെന്റ് തന്നതെന്ന് കർഷകർ ആരോപിച്ചു. ചെക്കിന് വേണ്ടി തങ്ങൾ കാത്തിരിക്കുകയായിരുന്നു,​ എന്നാൽ 47,50,94,92 എന്നിങ്ങനെയുള്ള തുകയാണ് തങ്ങൾക്ക് ലഭിച്ചത്. എല്ലാം ഒരു തമാശ പോലെ തോന്നുന്നു. തങ്ങൾക്ക് 30000 നഷ്ടപ്പെട്ടപ്പോൾ 100 രൂപയുടെ ചെക്ക് ലഭിച്ചിരിക്കുന്നെന്ന് അവർ പരിതപിച്ചു. 2014 സെപ്തംബറിൽ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News