Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 11:34 am

Menu

Published on November 9, 2016 at 8:12 am

രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു

rs-500-rs-1000-currency-notes-stand-abolished

ന്യൂഡൽഹി : രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തീരുമാനം നിലവില്‍ വന്നു.കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയ്ടെ ഭാഗമായിട്ടാണ് ഈ നടപടി. രാജ്യത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. ബാങ്കിലും പോസ്റ്റ്‌ ഓഫീസിലുമായി പഴയ നോട്ടുകൾ ഡിസംബർ 30 വരെ മാറ്റിയെടുക്കാം. ആർക്കും പണം നഷ്ടമാകില്ല.500, 1000 രൂപയുടെ പഴയ നോട്ടുകൾക്ക്‌ പകരമായി പുതിയ 500, 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കും. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിയന്ത്രണമുണ്ട്‌. 11 ആം തീയതിവരെ 2000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. മരുന്നു വാങ്ങാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ 500, 1000 രൂപ നോട്ടുകൾ ഉപയോഗിക്കാം. പെട്രോൾ പമ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഈ നോട്ടുകൾ ഉപയോഗിക്കാം.

പുതിയ നോട്ടുകൾ ആദ്യം പരിമിതമായി വിതരണം നടത്തുകയും പിന്നീട് വ്യാപകമാക്കുകയും ചെയ്യും. ഇതിന്‍െറ ഭാഗമായി ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും. എ.ടി.എമ്മുകള്‍ ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലും പ്രവര്‍ത്തിക്കില്ല. പോസ്റ്റോഫീസുകളിലും ബുധനാഴ്ച സാമ്പത്തിക ഇടപാട് ഉണ്ടാവില്ല. 100, 50, 20, 10, അഞ്ച്, രണ്ട്, ഒരു രൂപ നോട്ടുകളും എല്ലാ ചില്ലറ നാണയങ്ങളും തുടര്‍ന്നും പ്രചാരത്തില്‍ ഉണ്ടാവും. പ്രാരംഭ 72 മണിക്കൂറിൽ സർക്കാർ ആശുപത്രികളിൽ പഴയ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കും.

സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകടകളിലും വിമാനത്താവളങ്ങളിലും ഇന്ധന പമ്പുകളിലും നവംബര്‍ 11 വരെ നിലവിലെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം. നവംബര്‍ 11 വരെ 500, 1000 നോട്ടുകള്‍ ഉപയോഗിച്ച് വിമാന– റെയില്‍ ടിക്കറ്റുകള്‍ എടുക്കാം. ശ്മശാനങ്ങളിലും സെമിത്തേരികളിലും 11 വരെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം. നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിന് 50 ദിവസത്തെ സാവകാശമാണ് ലഭിക്കുക. പുതിയ സംവിധാനം നിലവില്‍ വരുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ബാങ്കുകളും ബുധനാഴ്ച അടഞ്ഞുകിടക്കും. ചില എടിഎമ്മുകള്‍ ബുധനാഴ്ചയും ശേഷിക്കുന്നവ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കില്ല. എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണമുണ്ടാവും. ബുധനാഴ്ച മുതല്‍ രണ്ടു ദിവസം ഒരു സമയം 2000 രൂപയേ പിന്‍വലിക്കാന്‍ കഴിയൂ. ഇത് പിന്നീട് 4000 ആക്കി ഉയര്‍ത്തും.

ചെക്ക്, ഡിഡി, ക്രെഡിറ്റ്–ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ എന്നിവയില്‍ മാറ്റങ്ങളൊന്നുമുണ്ടാവില്ല.കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്നതിന് രാജ്യത്തെ എല്ലാ പൌരന്‍മാര്‍ക്കും ലഭിക്കുന്ന അവസരമാണിതെന്ന് മോഡി പറഞ്ഞു.

അഴിമതിയും കള്ളപണവുമാണ് രാജ്യത്തിന്റെ വികസനത്തിന് തടസ്സമായുള്ളത്. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണെങ്കിലും അഴിമതിപട്ടികയില്‍ രാജ്യം ഏറെ ഉയര്‍ന്ന നിലയിലാണ്. കള്ളനോട്ടും കള്ളപണവുമാണ് തീവ്രവാദത്തെ സഹായിക്കുന്നത്. ഇത് തുടര്‍ച്ചയായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. കള്ളപണം തടയുന്നതിനുള്ള നടപടികള്‍ വിജയിച്ചുവരികയാണ്. കള്ളപണം വെളിപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. വിദേശത്ത് കള്ളപണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്. കള്ളപണം തടയുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. കള്ളപണം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് 500, 1000 നോട്ടുകളായാണ്. അതുകൊണ്ടാണ് തീരുമാനം– മോഡി പറഞ്ഞു.

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കള്ളപ്പണം തടയാനെന്ന പേരില്‍ പിന്‍വലിച്ചിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം അവ വീണ്ടും പുറത്തിറക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News