Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ തവണ പ്രസവിക്കുന്ന ‘ഹിന്ദുകാളായ അമ്മമാര്‍ക്ക് ‘വീരപ്രസവിനി’ പുരസ്‌കാരം നല്‍കുമെന്ന് ആര്‍.എസ്.എസ് തീരുമാനം. രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാരമായി നല്‍കുക.ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന ബൈഠക്കിലാണ് തീരുമാനം.കൂടാതെ, കേരളത്തിലെ പ്രധാന ക്ഷേത്രപരിസരങ്ങളില്‍നിന്ന് ക്രൈസ്തവ, മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കാനും ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്.ഗുരുവായൂര്‍, ശബരിമല, കാടാമ്പുഴ പോലുള്ള പ്രധാന ക്ഷേത്രപരിസരങ്ങളില്‍ ക്രൈസ്തവ, മുസ്‌ലിം വിഭാഗം നുഴഞ്ഞുകയറുന്നെണ്ടന്നാണ് സംഘത്തിന്റെ ആരോപണം.എന്തു വിലകൊടുത്തും ഈ കച്ചവടക്കാരെ ഒഴിപ്പിക്കണം. അതിനായി ക്ഷേത്ര ഐശ്വര്യം നശിക്കുമെന്ന വികാരമുയര്‍ത്തി സമിതികള്‍ രൂപീകരിക്കണമെന്നും ബൈഠക്ക് നിര്‍ദേശിച്ചു.
ക്ഷേത്ര പരിസരങ്ങളില്‍ നിന്നും അഹിന്ദുക്കളെ ഒഴിവാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത് ക്ഷേത്രസംരക്ഷണ സമിതിക്കാണ്.’അഹിന്ദു’ക്കളുടെ ജനസംഖ്യാവര്‍ധനവ് ഇല്ലാതാക്കുന്നതിനായി ഉത്തരേന്ത്യയില്‍ രൂപീകരിച്ച ഹിന്ദു രക്ഷാജാഗ്രതാ സമിതിയുടെ മാതൃകയില്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗൈനക്കോളജി ഡോക്ടര്‍മാരെയും വിവിധ ആശുപത്രി മാനേജര്‍മാരെയും ‘ബോധവാന്മാരാ’ക്കുന്നതിന് യോഗം വിളിച്ചു ചേര്‍ക്കും. ജെ. നന്ദകുമാറിനും ഡോ. നാരായണനുമാണ് ഈ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്.
Leave a Reply