Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 2:21 pm

Menu

Published on February 16, 2016 at 9:35 am

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി

rss-worker-killed-in-kannur

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.അരോളി ആസാദ് കോളനിയിലെ സുജിത്താണ് (27) കൊല്ലപ്പെട്ടത്.തിങ്കളാഴ്ച രാത്രി പത്തോളം പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.ഗുരുതരമായി വെട്ടേറ്റ സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.സുജിത്തിന്റെ മാതാപിതാക്കള്‍ ജനാര്‍ദ്ദനന്‍, സുലോചന എന്നിവര്‍ക്കും സഹോദരന്‍ ജയേഷിനും ആക്രമണത്തില്‍ പരിക്കേറ്റു.രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാപ്പിനിശ്ശേരി മണ്ഡലം ആർ.എസ്.എസ് മുൻകാര്യവാഹക് ആണ് കൊല്ലപ്പെട്ട സുജിത്. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലും കല്യാശേരി അടക്കമുള്ള പഞ്ചായത്തുകളിലും ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ആശുപത്രിയിലേക്ക് മാറ്റും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News