Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:58 am

Menu

Published on August 3, 2018 at 3:41 pm

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..

rules-for-placing-idols-in-puja-room

പൂജാമുറി എന്നത് നമ്മുടെ വീട്ടിൽ നമ്മൾ ഏറ്റവും ശുദ്ധിയോടെ കൊണ്ട് നടക്കുന്ന ഒരു സ്ഥലമാണ്. പൂജാമുറി നമ്മുടെ വീടിനു ഐശ്വര്യം നൽകുന്നു . നമ്മുടെ വീട്ടിൽ പോസറ്റീവ് എനർജി നിറഞ്ഞു നില്ക്കുന്ന ഒരിടമാണ് പൂജാമുറി. പൂജാമുറിയിൽ പ്രധാനമായും ദൈവങ്ങളുടെ വിഗ്രഹങ്ങളും ഫോട്ടോകളും ആണ് വെക്കാറ്. അധികവും നമ്മുടെ ഇഷ്ട ദൈവങ്ങളായിരിക്കും വെക്കുക.

പൂജാമുറിയിൽ ഫോട്ടോകളും വിഗ്രഹങ്ങളും വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പൂജാമുറിയിൽ വയ്ക്കാവുന്നതും വയ്ക്കാൻ പറ്റാത്തതുമായ വിഗ്രഹങ്ങളുണ്ട്.

കൃഷ്ണനും രാധയും രുക്മിണിയും മീരയുമായുള്ള ഫോട്ടോകളും ഗണപതിയും 2 ഭാര്യമാരുള്ള വിഗ്രങ്ങളും വെക്കരുത് അത് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

ലക്ഷ്മീദേവി പണത്തിന്റെ ദേവതയാണ്. പക്ഷിക്ക് മേലെ ഇരിക്കുന്ന ലക്ഷ്മി ദേവിയുടെ ഫോട്ടോകളും വയ്ക്കരുത്. ഇങനെ വയ്ക്കുമ്പോൾ പണം വന്നാലും നഷ്ടപെടുമെന്നാണ് പറയുന്നത്.

ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ വയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കുക. ഒരു ദേവന്റെയോ ദേവതയുടേയോ ഒരേ വിഗ്രഹമോ ഫോട്ടോയോ മൂന്നായി വയ്ക്കരുത്. ഗണപതിയുടെയും ദുര്‍ഗയുടേയും പ്രത്യേകിച്ച്.

ഗണപതിയുടെ വിഗ്രഹം പൂജാമുറിയില്‍ വയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ഗണപതിയുടെ മൂന്നു വിഗ്രഹങ്ങളോ ഫോട്ടോകളോ ആയി പൂജാമുറിയില്‍ വയ്ക്കരുത്.

ശിവലിംഗം ഒരിക്കലും പൂജാമുറിയില്‍ വയ്ക്കരുത്. ശിവലിംഗം ക്ഷേത്രങ്ങളിലാണ് ഉചിതം. വീട്ടില്‍ ശിവലിംഗം വയ്ക്കുമ്പോൾ കൃത്യമായ ശുദ്ധിയും പൂജയുമില്ലെങ്കില്‍ ശിവകോപം ലഭിക്കും എന്നാണ്. അതുപോലെ തന്നെ നടരാജ വിഗ്രഹം പാടില്ല. നടരാജന്‍ കോപിഷ്ഠനായ ശിവ രൂപമാണ്‌.

പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ ഒരിക്കലും പൂജാമുറിയിൽ വയ്ക്കാൻ പാടില്ല. അത് പ്രാർത്ഥനയുടെ ഏകാഗ്രത നശിപ്പിക്കുകയും ദോഷഫലം ലഭിക്കുകയും ചെയുന്നു. ലോഹം കൊണ്ടുളള വിഗ്രഹമാണെങ്കിൽ പോളിഷ് ചെയ്യണം. നിറം മങ്ങിയവ സൂക്ഷിയ്ക്കുന്നത് നല്ലതല്ല.

Loading...

Leave a Reply

Your email address will not be published.

More News