Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 8:55 pm

Menu

Published on March 10, 2015 at 11:28 am

ഒരു രൂപ നോട്ടുകള്‍ തിരിച്ചെത്തി ..!!

rupee-1-note-back-in-circulation-after-20-years

ന്യൂഡൽഹി: 20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു രൂപ നോട്ട് രാജ്യത്ത് തിരിച്ചെത്തി. രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് നോട്ട് ആദ്യമായി പുറത്തിറക്കിയത്. ഫിനാന്‍സ് സെക്രട്ടറി രാജീവ് മെഹ്‌റിഷിയുടെ ഒപ്പോടു കൂടിയുള്ള നോട്ടാണു പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ പരിഷ്‌കരണങ്ങളുമായാണ് പുതിയ ഒരു രൂപ നോട്ടിറങ്ങിയിട്ടുള്ളത്. ഇരുവശങ്ങള്‍ക്കും റോസും പിങ്കും ഇഴചേര്‍ന്ന നിറമാണുള്ളത്. മുഖഭാഗത്ത് അശോകചക്രവും, മധ്യഭാഗത്തായി ഒന്നെന്ന സംഖ്യയും. മറുവശത്ത് ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണ കപ്പലായ ‘സാഗര്‍ സാമ്രാട്ടിന്റെ’ ചിത്രവും 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യവും രേഖപ്പെടുത്തിയിട്ടുണ്ട്.1994ലാണ് ഒരു രൂപ കറൻസി നോട്ടിന്റെ പ്രിന്റിങ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർത്തിവച്ചത്. കറൻസി നോട്ട് അച്ചടിക്കുന്നതിനുള്ള ചെലവു കൂടിയതിനെത്തുടർന്നായിരുന്നു നിർത്തിയത്. പിന്നീട് ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നോട്ടുകൾ പിൻവലിച്ച് നാണയങ്ങളാണ് ഇറക്കിയിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News