Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രൂപയുടെ മൂല്യം ഇടിഞ്ഞു.20 പൈസയാണ് ഇടിഞ്ഞത്. 62.43 രൂപയാണ് ഒരു ഡോളറിന്റെ തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്. വാരാരംഭത്തില്‍ രൂപയുടെ ഇടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ സൂചിക 206 പോയന്‍റ് ഇടിഞ്ഞു. 206.61 പോയന്‍റ് (1.01 ശതമാനം) താഴ്ന്ന് 20,057.10ല്‍ എത്തി. വെള്ളിയാഴ്ച സെന്‍സെക്സ് 382.93 പോയന്‍റ് ഇടിഞ്ഞിരുന്നു. ദേശീയ സൂചിക 55.25 പോയന്‍റ് (0.92 ശതമാനം) താഴ്ന്ന് 5,956.85 ലെത്തി.കഴിഞ്ഞയാഴ്ച റിപ്പോ നിരക്ക് ആര്‍.ബി.ഐ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ചെറുകിട നിക്ഷേപകര്‍ക്ക് നേരിട്ട തിരിച്ചടി വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.ആഭ്യന്തര വിപണിയില്‍ അമേരിക്കന്‍ ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
Leave a Reply