Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: തുടര്‍ച്ചയായ ഇടിവിനൊടുവില്‍ രൂപയുടെ നില അല്‍പം മെച്ചപ്പെട്ടു. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 64.55 ആയിരുന്നു മൂല്യം. എന്നാല്‍, വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ 64.46 ആയി. ചെറിയൊരു നേട്ടത്തില്‍ 64.31 ലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളറുകള്‍ വിറ്റഴിക്കുന്നതാണ് ഇടിവിന് ചെറിയൊരു ആശ്വാസം നല്‍കിയിരിക്കുന്നത്.
രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പി.ചിദംബരം ഉറപ്പുനല്‍കിയത്. ആഗോള തലത്തിലുണ്ടായിട്ടുള്ള പ്രതിസന്ധിയുടെ പ്രതിഫലനമാണ് രൂപയുടെ കാര്യത്തിലും കാണുന്നതെന്ന് അദ്ദേഹം പറയുന്നു. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്യേശിക്കുന്നില്ലെന്നും ചിംദംബരം വ്യക്തമാക്കി.രൂപയുടെ ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നടപടികള്‍ക്കു വിപണിയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു ഇന്നലത്തെ തകര്‍ച്ചയും സൂചിപ്പിക്കുന്നത്.അതേസമയം, ഓഹരിവിപണി ഇന്നലെ മികച്ച തിരിച്ചുവരവു നടത്തി. ബോംബെ ഓഹരിസൂചിക സെന്‍സെക്‌സ് വ്യാപാരം അവസാനിച്ചപ്പോള്‍ 407 പോയിന്റ് ഉയര്‍ന്ന് 18,312.94ല്‍ ക്ലോസ് ചെയ്തു. മെറ്റല്‍ ഓഹരികളാണ് ഓഹരിവിപണിക്ക് തുണയായത്. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
Leave a Reply