Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 11:28 am

Menu

Published on May 8, 2013 at 6:23 am

അത്ഭുതമാകുമോ ആറു കൈ്ളമാക്സ്?

rupesh-peethambarans-new-film

ലോകസിനിമയില്‍ തന്നെ ഒരുപക്ഷേ ആദ്യ സംഭവമാകാന്‍ ആറു കൈ്ളമാക്സുമായി ഒരു മലയാള സിനിമ വരുന്നു. ‘തീവ്ര’ത്തിനു ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ഈ പുതുമ പരീക്ഷിക്കുന്നത്.

ഏഴു കഥാപാത്രങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ നീങ്ങുന്നത് എന്നതിനാല്‍ ആറു കൈ്ളമാക്സ് പരീക്ഷിക്കാനാവുമെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്‍്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായതായും രൂപേഷ് പറയുന്നു. മുമ്പ് ഫാസില്‍ സംവിധാനം ചെയ്ത ‘ഹരികൃഷ്ണന്‍സി’ല്‍ രണ്ടു കൈ്ളമാക്സ് മലയാളത്തില്‍ പരീക്ഷിച്ചിരുന്നു. നായിക ജൂഹി ചൗളയെ മോഹന്‍ലാല്‍ വിവാഹം ചെയ്യുന്നതായാണ് ഒരു കൈ്ളമാക്സെങ്കില്‍ മറ്റേതില്‍ മമ്മൂട്ടിയായിരുന്നു വിവാഹം ചെയ്തത്.

കൈ്ളമാക്സ് അവതരണത്തില്‍ വിവിധ പരീക്ഷണങ്ങള്‍ ലോകസിനിമയില്‍ വന്നിട്ടുണ്ടെങ്കിലും ആറു കൈ്ളമാക്സ് ഒരു സിനിമയില്‍ ഇതാദ്യമായിരിക്കും എന്നാണ് വിവിധ സിനിമപ്രവര്‍ത്തകരുടെ അഭിപ്രായം.

മുമ്പ് ബാലതാരമായി അഭിനയിച്ച് ശ്രദ്ധ നേടിയ രൂപേഷ് പീതാംബരന്‍്റെ ആദ്യ ചിത്രമായ ‘തീവ്ര’ത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News