Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ: സോവിയറ്റ്, റഷ്യന്‍ സിനിമകളിലെ സൂപ്പര്‍താരമായിരുന്ന 84 കാരന്‍ ഇവാന്‍ ക്രാസ്കോ നാലാമതും വിവാഹിതനായി. 24 വയസ്സുകാരിയായ നതാലിയ ഷെവലിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. രഹസ്യമായായിരുന്നു വിവാഹ ചടങ്ങുകള്‍. സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിബറല്‍ എജുക്കേഷനില്‍ അധ്യാപകനായിരുന്ന ഇവാന്‍ നേരത്തെ മൂന്ന് വിവാഹങ്ങള്‍ ചെയ്തിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇവാന്റെ വിദ്യാര്‍ത്ഥിനി ആയിരുന്നു നതാലിയ.
140 ലേറെ സിനിമകളില്‍ അഭിനയിച്ച ഇവാന്‍ റഷ്യയിലെ ഏറ്റവും പ്രശസ്തരായ നടന്‍മാരില്‍ ഒരാളാണ്. ജീവിതത്തില്‍ ഇനിയൊന്നും വരാനില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് നതാലിയ ജീവിതത്തിലേക്ക് വന്നതെന്ന് വിവാഹത്തിനു ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ ഇവാന്‍ പറഞ്ഞു.
Leave a Reply