Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on November 15, 2013 at 11:18 am

മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

sabarimala-ayyappa-shrine-opens-on-friday

പത്തനംതിട്ട:മണ്ഡല മകര വിളക്ക്‌ ഉല്‍സവത്തിനായി ശബരിമല നട ഇന്ന്‌ തുറക്കും.ഇനി രണ്ടുമാസം നാടെങ്ങും ശരണാരവങ്ങള്‍ നിറയും.തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വൈകിട്ട്‌ തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശബരിമല നട തുറക്കുന്നതോടെയാണ്‌ ഈ വര്‍ഷത്തെ മകരവിളക്ക്‌ ഉല്‍സവത്തിന്‌ തുടക്കമാവുക.ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്‌ഥാനാരോഹണ ചടങ്ങുകള്‍ ഇതിന്‌ ശേഷം നടക്കും.നട തറക്കുന്നതിന്‌ മുന്നോടിയായി പമ്പയിലും,സന്നിധാനത്തും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി.ഇതിന്റെ ഭാഗമായി അപ്പം,അരവണ എന്നിവ ആവശ്യത്തിന്‌ സംഭരിക്കുകയും പരമാവധി സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്‌തിട്ടുണ്ട്‌.സന്നിധാനത്തും മാളികപ്പുറത്തും വെള്ളിയാഴ്ചത്തെ പൂജ നടത്തുന്നത് നിലവിലുള്ള മേല്‍ശാന്തിമാരാണ്. ഈ ദിവസത്തെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നടയടച്ച് അവര്‍ മലയിറങ്ങും.പുതിയ മേല്‍ശാന്തിമാര്‍ ശനിയാഴ്ച പുലര്‍ച്ചെ സ്ഥാനമേല്‍ക്കും.വെള്ളിയാഴ്ച രാത്രി നടയടച്ചശേഷം ശബരിമല മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റി ക്ഷേത്രത്തിന്റെ താക്കോല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്പിക്കുന്നതോടെ ഒരാണ്ടത്തെ അദ്ദേഹത്തിന്റെ ശബരിമല പൂജ തീരും.മാളികപ്പുറത്ത് നടയടച്ച് എ.എന്‍.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മലയിറങ്ങും. പുതിയ മേല്‍ശാന്തിമാര്‍ ശനിയാഴ്ച പുലര്‍ച്ചെ സ്ഥാനമേല്‍ക്കും.സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള പൊലീസ്‌ സംഘം പമ്പയിലേക്കും സന്നിധാനത്തേക്കും എത്തുുന്നുണ്ട്‌.തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ എസ്‌.പി വി.കെ.രാജേന്ദ്രന്‍ സന്നിധാനത്തും തിരുവനന്തപുരം എസ്‌.എ.പി കമാന്‍ഡന്റ്‌ എ.വി.ജോര്‍ജ്‌ പമ്പയിലും പൊലീസ്‌ സ്‌പെഷല്‍ ഓഫീസര്‍മാരായി ഉണ്ടാകും.ശബരിമല നട ഇന്ന് തുറക്കുംപ്രത്യേക സേവനത്തിനായി ദേവസ്വത്തിലെ 1000 ജീവനക്കാരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News