Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on December 26, 2018 at 11:09 am

ശബരിമലയിൽ വനിതാമതിലിനെതിരെ അയ്യപ്പജ്യോതി..

sabarimala-karma-samithi-ayyappa-jyothi-today

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം ബുധനാഴ്ച അയ്യപ്പജ്യോതി തെളിയിക്കും. വൈകിട്ട് ആറുമണി മുതല്‍ ഏഴുമണി വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുക. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം കളയിക്കാവിള മുതല്‍ കാസാര്‍കോട് ഹൊസങ്കിടി വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുക. വൈകിട്ട് ആറുമുതല്‍ ഏഴുമണി വരെ സ്ത്രീകളും പുരുഷന്മാരും റോഡില്‍ അണിനിരന്ന് മണ്‍വിളക്കുകളില്‍ ദീപം തെളിയിക്കും. എം സി റോഡിലും ദേശീയപാതയിലും ഇടമുറിയാത്ത വിധം ജനങ്ങളെ അണിനിരത്താനാണ് ശബരിമല കര്‍മസമിതിയുടെ നീക്കം.

കന്യാകുമാരി ജില്ലയിലും അയ്യപ്പജ്യോതി തെളിയിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. എന്‍ എസ് എസ് അടക്കം വിശ്വാസികളെല്ലാം ഒരുമിക്കുന്ന കാഴ്ചയാണ് അയ്യപ്പജ്യോതിയില്‍ കാണാനാവുകയെന്ന് ബി ജെ പി നേതാവ് എം എസ് കുമാര്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ആര്‍ എസ് എസ്-ബി ജെ പി-സംഘപരിവാര്‍ സംഘടനകളോടു സഹകരിക്കുന്ന പ്രമുഖരും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കും. പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News