Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 11:26 pm

Menu

Published on January 22, 2019 at 10:47 am

ശബരിമല വിഷയത്തിൽ ഹർജി അടുത്ത മാസം 8ന് സുപ്രീംകോടതിയിൽ..

sabarimala-review-petition-supreme-court

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ, ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയതുൾപ്പെടെ ഏതാനും ഹർജികൾ അടുത്ത മാസം 8ന് സുപ്രീംകോടതി പരിഗണിക്കും.

അതേ സമയം, ശബരിമല യുവതീപ്രവേശം സംബന്ധിച്ച ഭരണഘടനാ ബെഞ്ച് വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്നതിൽ ഇനിയും വ്യക്തതയായില്ല. പുനഃപരിശോധനാഹർജികൾക്കുശേഷം മറ്റു ഹർജികൾ പരിഗണിക്കുമെന്നാണു കോടതി നേരത്തെ വ്യക്തമാക്കിയത്.

ഹർജികൾ ഇന്നു പരിഗണിക്കാനാണു നേരത്തെ തീരുമാനിച്ചതെങ്കിലും, 5 അംഗ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായതിനാൽ കേസ് ഇന്നു പരിഗണിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Loading...

Comments are closed.

More News