Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on October 22, 2018 at 11:13 am

ശബരിമലയിൽ ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കും…

sabarimala-temple-wil-close-today

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ഇനി ശബരിമലയിൽ നവംബര്‍ 5 ന് നട തുറക്കും ശേഷം നവംബര്‍ 6 നു രാത്രി 10 മണിക്ക് നദ അടക്കും. തുടര്‍ന്ന് മണ്ഡലപൂജയ്ക്കായി നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് തുറക്കും. മണ്ഡലപൂജ ഡിസംബര്‍ 27 വരെയാണ്.

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കി സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്. ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ സ്ഥിതി റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ചു സർക്കാരിന്റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്നാണു മുൻപു കേസ് വാദിച്ച മനു അഭിഷേക് സിങ്‌വിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാമെന്നു ധാരണയായത്.

Loading...

Leave a Reply

Your email address will not be published.

More News