Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 30, 2026 7:41 pm

Menu

Published on November 15, 2013 at 11:30 am

വിടവാങ്ങല്‍ ടെസ്റ്റ്:സച്ചിന്‍ 74 റണ്‍സിന്‌ പുറത്ത്‌

sachin-out-for-74-at-farewell-test-india-2313

മുംബൈ:വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സച്ചിന്‍ 74 റണ്‍സിന് പുറത്തായി.സ്പിന്നര്‍ ഡിയോ നരൈന്റെ പന്ത് കട്ട് ചയ്യാന്‍ ശ്രമിക്കെ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സച്ചിന്‍ മടങ്ങിയത്.3 വിക്കറ്റിന് 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മികച്ച ഫോമില്‍ ബാറ്റിങ് തുടരുന്ന ചേതേശ്വര്‍ പൂജാരയും വിരാട് കോലിയുമാണ് ക്രീസില്‍.ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ വിന്‍ഡീസിനെ ആദ്യ ഇന്നിംഗ്‌സില്‍ 182 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കത്തില്‍ രണ്ടും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും ചേതേശ്വര്‍ പൂജാരയുടെയും കരുതലോടെയുള്ള ബാറ്റിങ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു അവസാന മത്സരത്തിനിറങ്ങിയ സച്ചിന്റെ മനോഹരമായ ബാറ്റിങ്ങായിരുന്നു ആദ്യ ദിനത്തിലെ പ്രത്യേകത.65 റണ്‍സോടെ പൂജാരയും 4 റണ്‍സോടെ കോലിയും ഇപ്പോള്‍ ക്രീസിലുണ്ട്‌. വെസ്‌റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 182 ഇന്ത്യ ഇന്ന്‌ മറികടന്നു.നലവില്‍ 230-3 എന്ന സ്‌കോറിലാണ്‌ ഇന്ത്യ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News