Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:10 am

Menu

Published on September 16, 2015 at 3:38 pm

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവതരിപ്പിച്ചു

sachin-tendulkar-introduce-his-football-team-kerala-blasters

തിരുവനന്തപുരം : ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജേഴ്‌സി കൈമാറിയാണ് രണ്ടാം സി.സി.എല്ലിനുള്ള ടീമിനെ സച്ചിന്‍ അവതരിപ്പിച്ചത്. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങി പങ്കെടുത്തു.മികച്ച രീതിയിലാണ് കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചതെന്നും ആദ്യ എഡിഷന്‍ ആയതിനാല്‍ തന്നെ എത്രത്തോളം കാണികളെ സ്‌റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രകടനവും ഇപ്പോഴത്തെ മികച്ച യുവനിരയെയും പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെയുള്ള സ്‌റ്റേഡിയവും ബ്ലാസ്‌റ്റേഴ്‌സിന് നിറക്കാന്‍ കഴിയുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News