Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on November 29, 2013 at 12:48 pm

ശുചിത്വത്തിനായ് സച്ചിന്റെ പുതിയ ഇന്നിങ്ങ്സ്

sachin-tendulkar-named-unicef-brand-ambassador

മുംബൈ:ക്രിക്കറ്റ് ഇതിഹാസം ക്രീസിലെ യുദ്ധം അവസാനിപ്പിച്ചെങ്കിലും ക്രീസിനു പുറത്ത് പോരാട്ടം തുടരും.യുണിസെഫുമായി കൈകോർത്ത് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെടാനാണ് സച്ചിന്റെ തീരുമാനം.ഇതിനായി യുനിസെഫിന്റെ ശുചീകരണ ബോധവല്‍ക്കരണത്തിനായുള്ള ബ്രാന്‍റ് അംബാസഡര്‍ ആയി സച്ചിനെ യു.എന്‍ നിയോഗിച്ചിരിക്കുന്നു.യുണിസെഫിന് തെക്കേയേഷ്യയിലുള്ള ആദ്യത്തെ അംബാസിഡര്‍ കൂടിയാണ് സച്ചിന്‍.ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഉടന്‍ തന്നെ മറ്റൊരു മേഖലയില്‍ രണ്ടാമിന്നിംഗ്‌സ് തുറക്കാന്‍ അവസരം തന്നതില്‍ യുണിസെഫിനോട് നന്ദിയുണ്ട് എന്ന് സച്ചിന്‍ പറഞ്ഞു.പ്രധാനപ്പെട്ടൊരു ഉത്തരവാദിത്തമാണ് യുണിസെഫ് തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്.ലക്ഷ്യത്തിലെത്താനായി കഴിവിന്റെ പരമാവധി പരിശ്രമിക്കും. വൃത്തിയുള്ള ടോയ്‌ലെറ്റ് പോലുമില്ലാതെ ആളുകള്‍ ജീവിക്കുന്നുണ്ട് എന്നചത് ദൗര്‍ഭാഗ്യകരമാണ് എന്നും സച്ചിന്‍ പറഞ്ഞു.ലോകത്ത് ഏതാണ്ട 36 ശതമാനം ആളുകളാണ് വൃത്തിയുള്ള ടോയ്‌ലെറ്റ് പോലുമില്ലാതെ ജീവിക്കുന്നത്.ലോകം ഇത്രയും വികസിച്ചിട്ടും മാറിയിട്ടും അടിസ്ഥാനസൗകര്യം പോലുമില്ലാതെ ആളുകള്‍ ജീവിക്കുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.വൃത്തിയും വെടിപ്പുമില്ലാത്ത ജീവിതരീതി കൊണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയെയും സച്ചിന്‍ അപലപിച്ചു.ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കൈകള്‍ കഴുകി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News