Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം കേട്ട എല്ലാവരും ആദ്യമൊന്ന് ഞെട്ടി. ഇനി 500 രൂപക്കും 1000 രൂപക്കുമൊക്കെ വെറും കടലാസുകെട്ടുകളുടെ വിലയേയുള്ളൂവെന്ന് കൂടി പ്രഖ്യാപിച്ചതോടെ അമ്പരപ്പ്. തമാശക്ക് സുഹൃത്തുക്കളോട് ‘ഇതൊക്ക ഇനി വെറും കടലാസ്, കത്തിച്ചുകളയെടാ’ എന്നും പറഞ്ഞവരുമുണ്ട്.എന്നാല്‍ ഇത് തമാശയല്ല. 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നോട്ടുകള്‍ ചാക്കുകെട്ടുകളില്‍ കൂട്ടിയിട്ട് കത്തിച്ചതായി കണ്ടെത്തി. ബെറേയ്‌ലിയാണ് നോട്ടുകെട്ടുകളുടെ വലിയ ശേഖരം കത്തിച്ച നിലയില്‍ കണ്ടെത്തിയത. സിബി ഗഞ്ചിലെ പാര്‍സ ഖേദ റോഡിലെ ഒരു കമ്പനിയിലെ ജീവനക്കാര്‍ നോട്ടുകള്‍ ചാക്കിലാക്കി കൊണ്ടുവരികയും കത്തിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.കീറി നശിപ്പിച്ച രീതിയിലാണ് നോട്ടുകള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 500, 1000 രൂപ നോട്ടുകളാണ് കത്തിച്ചത്.നോട്ടുകളുടെ അവശിഷടങ്ങള്‍ പൊലീസ് കണ്ടെടുത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സംഭവത്തെപ്പറ്റി വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യഥാര്‍ഥ നോട്ടുകെട്ടുകളാണോ ഇത് എന്നത് സംബന്ധിച്ച് പരിശോധന നടന്നുവരികയാണ്.നോട്ടുകള്‍ അസാധുവാക്കിയെങ്കിലും ഡിസംബര്‍ 30നകം പഴയ നോട്ടുകള്‍ മാറാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരുന്നു. 500ന്റെയും ആയിരത്തിന്റെയും പുതിയ നോട്ടുകള്‍ ബാങ്കുകളിലും എടിഎമ്മുകളിലും എത്തിക്കുകയും ചെയ്തു. ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും പഴയ നോട്ടുകള്‍ മാറി പുതിയവ വാങ്ങാം. ഈ സാഹചര്യത്തില്‍ നോട്ടുകള്‍ കൂട്ടിയിട്ട് കത്തിക്കാനിടയായ സാഹചര്യത്തെപ്പറ്റി വ്യക്തമല്ല. അനധികൃതമായി സൂക്ഷിച്ചിരുന്ന പണമോ കള്ളനോട്ടുകളോ ആണോ നശിപ്പിച്ചത് എന്നത് സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുന്നു. കള്ളനോട്ടുകളും കള്ളപ്പണവും തടയാനുള്ള നടപടിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തീരുമാനമെന്നും ആരോപണമുണ്ട്.
Leave a Reply