Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിക്രിത്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ശവക്കല്ലറ പൊളിച്ച നിലയിൽ കണ്ടെത്തി. സദ്ദാമിന്റെ ജന്മദേശമായ തിക്രിത്തിലെ അല്‍ അവ്ജയിലുള്ള ശവക്കല്ലറയുടെ മേല്‍ക്കൂരയും തൂണുകളുമാണ് അക്രമികള്‍ നശിപ്പിച്ചത്. ഒരുവര്‍ഷം മുമ്പ് ശവക്കല്ലറ കുത്തിപ്പൊളിച്ച് സദ്ദാമിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നീക്കം ചെയ്തുവെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരും ഇറാന്റെ പിന്തുണയുള്ള ഷിയ പോരാളികളുമായുള്ള പോരാട്ടം രൂക്ഷമായ പ്രവിശ്യയാണ് തിക്രിത്. സദ്ദാമിൻറെ മൃതദേഹം സംസ്കരിച്ച സ്ഥലം തീവ്രവാദികളില്‍ നിന്ന് തിരിച്ചെടുക്കുന്നതിനായി ഇറാഖി സേന ശക്തമായ സൈനിക നീക്കമാണ് നടത്തുന്നത്. അക്രമികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.